Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രജീവനക്കാര്‍ക്ക് ശമ്പളം കൂടും

ദില്ലി: കേന്ദ്രജീവനക്കാരുടെ 50 ശതമാനം ഡിഎ അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കാന്‍ ഇടക്കാല ബജറ്റില്‍ തീരുമാനിച്ചതോടെ കേന്ദ്രജീവനക്കാരുടെ ശമ്പളം വര്‍ധിക്കും.

ഫിബ്രവരി മൂന്ന് ചൊവാഴ്ച പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി ജസ്വന്ത് സിംഗ് അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് ഈ പ്രഖ്യാപനം. പുതിയ തീരുമാനമനുസരിച്ച് ഏകദേശം 1000 രൂപ മുതല്‍ 2000 രൂപ വരെ ശമ്പളം വര്‍ധിയ്ക്കുമെന്നാണ് കണക്കാക്കുന്നത്.

ഇത് സര്‍ക്കാരിന് 1000 കോടി രൂപയുടെ അധിക ചെലവുണ്ടാക്കും. ഇതുകൊണ്ട് തന്നെ ഇത് നടപ്പാക്കാന്‍ ധനമന്ത്രി ജസ്വന്ത് സിംഹ് ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളുടെ കനത്ത സമ്മര്‍ദ്ദം കാരണം ഒടുവില്‍ വഴങ്ങുകയായിരുന്നു.

ക്ഷാമബത്ത 50 ശതമാനം കഴിഞ്ഞാല്‍ അത് അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിയ്ക്കണമെന്ന് അഞ്ചാം ശമ്പള കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രഖ്യാപിയ്ക്കുന്നത് കേന്ദ്ര സര്‍വീസ് ജിവനക്കാരുടെ വോട്ട് മുന്നില്‍ കണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിയ്ക്കുന്നത്. ഇപ്പോള്‍ കേന്ദ്ര ജീവനക്കാര്‍ക്ക് കിട്ടുന്നത് 59 ശതമാനം ക്ഷാമബത്തയാണ് ഇതില്‍ 50 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിയ്ക്കുന്നതോടെ ക്ഷാമബത്ത ഒമ്പത് ശതമാനമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+