ആദായനികുതിയില്‍ മാറ്റമില്ല
ദില്ലി: ഇടക്കാല ബജറ്റ് അവതരിപ്പിയ്ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഗുണകരമായ വിധത്തില്‍ ആദായനികുതിഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന പ്രതീക്ഷ കേന്ദ്രധനമന്ത്രി തെറ്റിച്ചു.
ആദായ നികുതിഘടനയില്‍ ഒരു മാറ്റവും വരുത്തുന്നില്ലെന്ന ആമുഖത്തോടെയായിരുന്നു ധനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി തുടരും. ആദായനികുതിയുടെ നടപടിക്രമങ്ങള്‍ മാറ്റണമെങ്കില്‍ ആദായനികുതി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. - ധനമന്ത്രി പറഞ്ഞു.
സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ സാക്ഷാല്ക്കരിക്കപ്പെടുമെന്നും ഇന്ത്യ 7.5 മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച കൈവരിയ്ക്കുമെന്നും ജസ്വന്ത് സിംഗ് പറഞ്ഞു.












Click it and Unblock the Notifications