വൈകോയ്ക്ക് ജാമ്യം
ചെന്നൈ: പോട്ടാ പ്രകാരം ജയിലില്‍ കഴിയുന്ന എംഡിഎംകെ നേതാവ് വൈകോയ്ക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജി എല്‍. രാജേന്ദ്രനാണ് ഫിബ്രവരി മൂന്ന് ചൊവാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
50,000 രൂപയും തുല്യതുകയ്ക്കുള്ള രണ്ട് ബോണ്ടുകളും ഹാജരാക്കണമെന്നതാണ് വ്യവസ്ഥ. കേസിന്റെ വിചാരണ രാഷ്ട്രീയകാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോകില്ലെന്ന് കോടതിയ്ക്ക് ഉറപ്പ് നല്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. ജാമ്യം അനുവദിച്ചാല്‍ വൈകോ നഗരഅതിര്‍ത്തി വിട്ടുപോകരുത്. എല്ലാ പ്രവൃത്തിദിവസങ്ങളിലും പോട്ട കോടതിയില്‍ ഹാജരാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അവധി ദിവസങ്ങളില്‍ സിറ്റി മജിസ്ട്രേറ്റിന്റെ മുന്നിലും ഹാജരാകണം.
കഴിഞ്ഞ ഒന്നരവര്‍ഷമായി വൈകോ ജയിലിലാണ്. 2002 ജൂലൈയിലാണ് എല്‍ടിടിഇയ്ക്ക് അനുകൂലമായി പ്രസംഗിച്ചതിന് വൈകോയെ പോട്ടാപ്രകാരം അറസ്റ് ചെയ്തത്. കോടതി പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകള്‍ അംഗീകരിയ്ക്കാമെന്ന് സമ്മതിച്ചുകൊണ്ട് സത്യവാങ്മൂലം നല്കിയാലേ വൈകോയെ മോചിപ്പിയ്ക്കൂ. കോടതിയുടെ ഈ വ്യവസ്ഥകള്‍ വൈകോ അംഗീകരിയ്ക്കുമോ എന്ന കാര്യം അറിവായിട്ടില്ല.












Click it and Unblock the Notifications