ആസാദ് - കരുണാകരന്‍ ചര്‍ച്ച
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം തീര്‍ക്കാന്‍ ഗുലാംനബി ആസാദ് രംഗത്തിറങ്ങുന്നു. ഇദ്ദേഹം കരുണാകരനുമായി ഫിബ്രവരി മൂന്ന് ചൊവാഴ്ച ചര്‍ച്ച നടത്തും.
സോണിയാഗാന്ധിയുടെ നിര്‍ദേശമനുസരിച്ചാണ് ആസാദ് കരുണാകരനെ കാണുന്നത്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ എന്നെന്നേയ്ക്കുമായി പരിഹരിയ്ക്കാനുള്ള ഫോര്‍മുലയെക്കുറിച്ചാണ് ആസാദ് ആലോചിയ്ക്കുന്നത്. ആന്റണിയുടെ സമ്മതത്തോടെയാണ് ഗുലാം നബി ആസാദ് കരുണാകരനുമായി ചര്‍ച്ച നടത്തുന്നത്.
ആസാദിന്റെ ഫോര്‍മുലയനുസരിച്ച് ഐ ഗ്രൂപ്പ് തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരും. എറണാകുളം സീറ്റ് കരുണാകരന് തന്നെ നല്കും. മുകുന്ദപുരം സീറ്റില്‍ കരുണാകരന്റെ പ്രതിനിധി തന്നെ മത്സരിയ്ക്കും. വേണമെങ്കില്‍ കരുണാകരന് രാജ്യസഭാ സീറ്റ് നല്കാമെന്നും ആസാദ് നിര്‍ദേശിയ്ക്കുന്നു.
ആസാദും പ്രണബ് കുമാര്‍ മുഖര്‍ജിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ ഫോര്‍മുല.












Click it and Unblock the Notifications