ഹജ്: ഒരു മലയാളി കൂടി മരിച്ചു
പാലക്കാട്: മക്കയില്‍ കല്ലെറിയല്‍ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മലയാളി കൂടി മരിച്ചതായി വിവരം ലഭിച്ചു. പാലക്കാട് സ്വദേശി മുഹമ്മദലി സഖാഫിയാണ് മരിച്ചത്.
നേരത്തെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് മാസം മുമ്പ് മക്കയിലേക്ക് പോയതാണ് സഖാഫി. അവിടെ നിന്നാണ് ഹജ്ജ് അനുഷ്ഠിയ്ക്കാന്‍ പോയത്. ഇതോടെ ഹജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
ഘട്ടംഘട്ടമായി കല്ലെറിയാന്‍ പോകുന്നതിന് പകരം എല്ലാവരും തിരക്കിട്ട് രാത്രി തന്നെ കല്ലെറിയാന്‍ പോയതാണ് തിക്കും തിരക്കും വര്‍ധിയ്ക്കാന്‍ കാരണമായതെന്ന് ഹജ് കര്‍മ്മം അനുഷ്ഠിച്ച് ഫിബ്രവരി മൂന്ന് ചൊവാഴ്ച തിരിച്ചെത്തിയ എ.പി. ഹസ്സന്‍ ഹാജി പറഞ്ഞു.












Click it and Unblock the Notifications