പുതിയ പാര്‍ട്ടിയല്ല ലക്ഷ്യം: കരുണാകരന്‍
ദില്ലി: പുതിയ പാര്‍ട്ടിയുണ്ടാക്കുകയല്ല നേതൃമാറ്റമാണ് തന്റെ ലക്ഷ്യമെന്ന് കെ. കരുണാകരന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏതവസരത്തിലും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നേതൃമാറ്റം എന്ന ആവശ്യം തല്ക്കാലം നടക്കില്ലെങ്കില്‍ ആലോചിയ്ക്കാം. പുതിയ പാര്‍ട്ടി സംബന്ധിച്ച നടപടികള്‍ തക്കസമയത്ത് സ്വീകരിയ്ക്കും. നേതൃമാറ്റമുണ്ടാവണം. അതുണ്ടായില്ലെങ്കില്‍ അതിനുള്ള നടപടിയെടുപ്പിയ്ക്കും. പ്രശ്നങ്ങള്‍ പരിഹരിയ്ക്കാതെ മുന്നോട്ട് പോയാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാര്യം ബുദ്ധിമുട്ടിലാവും. - കരുണാകരന്‍ പറഞ്ഞു.
നേതൃമാറ്റം എന്ന ആവശ്യം നടക്കില്ലെന്ന് ഹൈക്കമാന്റ് ഒരിയ്ക്കല്‍ വ്യക്തമാക്കിയതാണ്. ഇതില്‍ ക്ഷുഭിതനായി കരുണാകരന്‍ അന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോള്‍ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ലീഡറുടെ പ്രസ്താവന തങ്ങളുടെ സമീപനത്തിന്റെ വിജയമാണെന്ന് ഹൈക്കമാന്റ് പറയുന്നു.












Click it and Unblock the Notifications