മഅദനി വധശ്രമം: ആര്‍.എസ്.എസ്.നേതാവ് പിടിയില്‍
കൊല്ലം: ബോംബ് സ്ഫോടനത്തില്‍ പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കാല്‍നഷ്ടമായ കേസില്‍ ഹിന്ദു മുന്നണി ജില്ലാ കണ്‍വീനറും ആര്‍.എസ്.എസ്.മുന്‍ ജില്ലാ കാര്യവാഹകുമായ സി.കെ.ചന്ദ്രബാബുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഫിബ്രവരി രണ്ട് തിങ്കളാഴ്ച അറസ്റ് ചെയ്തു.
മഅദനി വധശ്രമക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രധാനപ്രതിയാണ് ചന്ദ്രബാബു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ചന്ദ്രബാബുവിനെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
1992 ആഗസ്ത് ആറിനാണ് ബോംബ് സ്ഫോടനത്തില്‍ ഐ.എസ്.എസ്. ചെയര്‍മാനായ മഅ്ദനിയുടെ കാല്‍ നഷ്ടപ്പെടുന്നത്. 1997 ജൂണ്‍ മൂന്നിന് കേസിലെ ഒന്നാംപ്രതി ജയനാഥന്‍പിള്ള അറസ്റിലായി. ക്രൈംബ്രാഞ്ച് കുട്ടപ്പായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രണ്ടാംപ്രതി അജയകുമാറിന്റെ അറസ്റോടെയാണ് കേസ് വീണ്ടും സജീവമായത്. ഡിസംബര്‍ 30 നാണ് അജയകുമാര്‍ അറസ്റിലായത്. ഒളിവില്‍ അല്ലാതിരുന്നിട്ടും ചന്ദ്രബാബുവിനെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്യുന്നില്ലെന്ന് ചില മുസ്ലിം സംഘടനകള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications