മുരളിയ്ക്ക് ലീഗ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല -തങ്ങള്‍
മലപ്പുറം: കെ മുരളീധരന് മത്സരിയ്ക്കാനായി തിരൂര്‍ മണ്ഡലം വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് മുസ്ലിം ലീഗ് ആലോചിച്ചിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
മന്ത്രിയാകുന്നതിനുവേണ്ടി കെ.പി.സി.സി. അധ്യക്ഷപദവി രാജിവെച്ച കെ. മുരളീധരന് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ ലീഗിന്റെ സീറ്റ് കൊടുക്കുമെന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയ രംഗത്തെ പ്രശ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതുകൊണ്ട് അതിനെക്കുറിച്ച് അഭിപ്രായം പ്രകടനം നടത്തുന്നില്ലെന്ന് തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications