ഹജില്‍ വീണ്ടും ദുരന്തം
മിന: മക്കയില്‍ വീണ്ടും ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ആരും മരിച്ചതായി അറിവായിട്ടില്ല.
സാത്താനെ കല്ലെറിയുന്ന ചടങ്ങിനിടയിലായിരുന്നു ദുരന്തം. പരിക്കേറ്റവര്‍ മിനായിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം 251 പേര്‍ തിക്കിലും തിരക്കിലുംപെട്ട് മരിയ്ക്കാനിടയായ സാഹചര്യത്തില്‍ മക്കയിലെയും മദീനയിലെയും സൗകര്യങ്ങള്‍ ആധുനികവല്ക്കരിയ്ക്കാന്‍ സൗദി ഭരണകൂടം ഉത്തരവിട്ടു.












Click it and Unblock the Notifications