ബോഫോഴ്സ്: രാജീവ്ഗാന്ധിയെ കുറ്റവിമുക്തനാക്കി
ദില്ലി: ബോഫോഴ്സ് കോഴ ഇടപാട് കേസില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ദില്ലി ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഫിബ്രവരി നാല് ബുധനാഴ്ചയാണ് ദില്ലി ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്.
അതേ സമയം ഹിന്ദുജ സഹോദരന്മാര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളുടെ പേരിലുള്ള ശിക്ഷ അവര്‍ അനുഭവിയ്ക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ബോഫോഴ്സ് കേസില്‍ പ്രത്യേക കോടതിയുടെ തീരുമാനങ്ങള്‍ ദില്ലി ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്.
കള്ളരേഖകള്‍ ഉണ്ടാക്കിയ കുറ്റത്തിന് സ്വീഡിഷ് കമ്പനിയായ എബി ബോഫോഴ്സ് എന്ന കമ്പനിയെയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 465ാം സെക്ഷന്‍ പ്രകാരം ശിക്ഷ നല്കണമെന്നും ഹൈക്കോടതി വിധിയ്ക്കുന്നു.
ഫിബ്രവരി 23ന് മജിസ്റീരിയല്‍ കോടതി മുമ്പാകെ കേസിന്റെ വിചാരണ പുനരാരംഭിയ്ക്കാനും ഹൈക്കോടതി ഉത്തരവ് നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications