തെഹല്‍ക്ക അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി
ദില്ലി: തെഹല്‍ക്ക ആയുധ കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിയ്ക്കാനായി നിയോഗിച്ച കമ്മിഷന്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കി. ആരോപണം ഉണ്ടായ സമയത്ത് പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി അറിയുന്നു.
കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് എസ്.എന്‍. ഫുകാന്‍ ഫിബ്രവരി നാല് ബുധനാഴ്ചയാണ് പ്രധാനമന്ത്രി തല്‍ ബിഹാരി വാജ് പേയിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതിരോധ വകുപ്പില്‍ നടന്ന 12 ആയുധ ഇടപാടുകളെക്കുറിച്ചാണ് കമ്മിഷന്‍ അന്വേഷിച്ചത്. ശരിയായ രീതികള്‍ സ്വീകരിച്ച് തന്നെയാണോ ഈ ആയുധ ഇടപാടുകള്‍ നടത്തിയതെന്നായിരുന്നു കമ്മിഷന്‍ പരിശോധിച്ചത്.












Click it and Unblock the Notifications