കരുണാകരന്‍-ആസാദ് ചര്‍ച്ച തുടങ്ങി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എന്നെന്നേയ്ക്കുമായി പരിഹരിയ്ക്കാന്‍ കരുണാകരനും ഗുലാബ്നബി ആസാദും തമ്മില്‍ ചര്‍ച്ച തുടങ്ങി.
ചര്‍ച്ച ഫിബ്രവരി നാല് ബുധനാഴ്ചയും തുടരും. പ്രശ്നപരിഹാരത്തിന്റെ ഒരു നീണ്ട ഫോര്‍മുലയുമായാണ് ഗുലാബ് നബി ആസാദ് എത്തിയിരിക്കുന്നത്. സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഗുലാബ് നബി ആസാദ് കരുണാകരനെ കണ്ടത്.
ആര്‍.കെ. ധവാന്‍, അഹമ്മദ് പട്ടേല്‍ എന്നിവരും ബുധനാഴ്ച കരുണാകരനുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ ദില്ലിയിലുള്ള മുരളീധരനുമായി കരുണാകരന്‍ കഴിഞ്ഞ ദിവസം ഒന്നരമണിക്കൂര്‍ നേരം കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications