19 മുതല്‍ സമരമെന്ന് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: ഫിബ്രവരി 19 മുതല്‍ അനിശ്ചിത കാലത്തേയ്ക്ക് സമരം ചെയ്യാനുള്ള തീരുമാനത്തിലാണ് കെ.എസ്.ആര്‍.ടി.സി. ജിവനക്കാര്‍. സമരം ഒഴിവാക്കാനായി ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള.
സമരം ഒഴിവാക്കാന്‍ ജീവനക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി പിള്ള ഫിബ്രവരി നാല് ബുധനാഴ്ച നിയമസഭയിലാണ് വ്യക്തമാക്കിയത്. സി പി എം അംഗമായ ടി.പി. രാമകൃഷ്ണന്റെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്ഷാമബത്ത കുടിശിക നല്‍കണമെന്ന ജീവനക്കാരുടെ ആവശ്യം നടപ്പാക്കാന്‍ ഇപ്പോള്‍ വിഷമമാണ്. അത് നടപ്പാക്കാനാവാത്ത വിധം സാമ്പത്തിക ബാദ്ധ്യതയിലാണ് കോര്‍പ്പറേഷന്‍. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ മാത്രമേ കുടിശിക ക്ഷാമബത്ത വിതരണം ചെയ്യാനാവുകയുള്ളു.
ഡീസലിന്റെ വില ഈയിടെ കൂടിയത് കൊണ്ട് മാത്രം കോര്‍പ്പറേഷന് 8.66 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിയ്ക്കുന്ന സ്വകാര്യ ബസ് ഉടമകളുമായും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സ്വകാര്യ വാഹന ഉടമകള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഫിബ്രവരി 23 മുതല്‍ പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications