Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയമേഖലയില്‍ ലാ കോളെജുകള്‍

തിരുവനന്തപുരം: സ്വാശ്രയമേഖലയില്‍ ലോ കോളെജുകള്‍ അനുവദിയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി. ഫിബ്രവരി നാല് ബുധനാഴ്ച നിയമസഭയില്‍ കെ. മോഹന്‍കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സ്വാശ്രയ ലോകോളെജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ബാര്‍ കൗണ്‍സിലും സര്‍വകലാശാലകളും നിര്‍ദേശിയ്ക്കുന്ന ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ കോളെജുകള്‍ അനുവദിയ്ക്കൂ. - മന്ത്രി വ്യക്തമാക്കി.

നിയമബിരുദം നേടുന്ന 1800 പേരെങ്കിലും ഓരോ വര്‍ഷവും കേരളത്തില്‍ എന്‍റോള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ആകെ 1300 എല്‍എല്‍ബി സീറ്റുകളേ ഉള്ളൂ. അതുകൊണ്ട് കൂടുതല്‍ ലോ കോളെജുകള്‍ സംസ്ഥാനത്ത് ആവശ്യമാണ്. - അദ്ദേഹം പറഞ്ഞു.

നിയമപഠനമേഖലയ്ക്ക് മാത്രമായി ഒരു സര്‍വകലാശാല സ്ഥാപിയ്ക്കണമെന്ന് ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+