Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബും പിള്ളയും മൂവാറ്റുപുഴ, അടൂര്‍ സീറ്റുകള്‍ ചോദിക്കുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പന് പൂര്‍ണമായി കളം ഒരുങ്ങും മുമ്പ് തന്നെ സീറ്റുകള്‍ക്കായി പിടിവലി തുടങ്ങി. ഐക്യമുന്നണിയിലെ വിവിധ ഘടക കക്ഷികളാണ് സീറ്റുകള്‍ക്ക് അവകാശ വാദവുമായി മുന്നോട്ട് വന്നിരിയ്ക്കുന്നത്.

കേരള കോണ്‍ഗ്രസ്സിലെ പിള്ള വിഭാഗം അടൂര്‍ ലോക്സഭാ നിയോജകമണ്ഡലവും ജേക്കബ് ഗ്രൂപ്പ് മൂവാറ്റുപുഴ ലോക്സഭാ സീറ്റും ആവശ്യപ്പെട്ടാണ് സീറ്റ് പ്രശ്നത്തിന് തുടക്കമിട്ടിരിയ്ക്കുന്നത്. ഇതിന് പുറമേ നേരത്തെ ആര്‍.എസ്.പി.(ബി) കൊല്ലം സീറ്റില്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

ഘടക കക്ഷികള്‍ സീറ്റുകള്‍ക്ക് അവകാശ വാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഐക്യമുന്നണി നേതൃത്ത്വമോ കോണ്‍ഗ്രസോ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

അടൂര്‍ സംവരണമണ്ഡലം കേരള കോണ്‍ഗ്രസി(ബി)ന് നല്കണമെന്ന് ചൊവാഴ്ച ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ആവശ്യപ്പെട്ടതായി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അടൂര്‍ യു.ഡി.എഫിന്റെ സീറ്റാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും മാറും. വ്യക്തിയെ കേന്ദ്രീകരിച്ചല്ല സീറ്റ്. എല്‍.ഡി.എഫില്‍ കൊല്ലം സീറ്റ് എന്‍.കെ. പ്രേമചന്ദ്രനില്‍ നിന്ന് മാറ്റി രാജേന്ദ്രനെ മത്സരിപ്പിച്ചില്ലേ? പിന്നെ മണ്ഡലത്തില്‍ ജനവിരുദ്ധര്‍ നിന്നാല്‍ തോല്ക്കും. അടൂരില്‍ 14,000 വോട്ടാണ് ഭൂരിപക്ഷം. കൊട്ടാരക്കര മണ്ഡലത്തിലെ 14,000 വോട്ട് മറിഞ്ഞാല്‍ അടൂരിലെ സ്ഥാനാര്‍ഥി തോല്ക്കും പിള്ള ചൂണ്ടിക്കാട്ടി.

മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് അനുവദിക്കണമെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഈ പ്രശ്നത്തില്‍ പാര്‍ട്ടി പിന്നോട്ടില്ലെന്നും സീറ്റ് ലഭിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് കാരണം അവരുടെ സ്ഥാനാര്‍ത്ഥികള്‍ പലസ്ഥത്തും നിന്നാല്‍ തോല്‍ക്കുന്ന അവസ്ഥയിലാണ്. ആ സാഹചര്യത്തില്‍ ഘടക കക്ഷി സ്ഥാനാര്‍ത്ഥികള്‍ നില്‍ക്കുന്നതല്ലേ നല്ലതെന്നാണ് ജോണി നെല്ലൂരിന്റെ വാദം. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകാന്‍ ഇടയില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യു.ഡി.എഫ്. ഐക്യത്തോടെ നിലകൊള്ളണമെന്ന് യോഗത്തില്‍ മന്ത്രി ടി.എം. ജേക്കബ് പറഞ്ഞു. കൊല്ലം ലോക്സഭാ സീറ്റ് വേണമെന്ന് ആര്‍.എസ്.പി. (ബി) നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. മന്ത്രി ഗൗരിയമ്മയും സീറ്റ് ആവശ്യപ്പെട്ടേക്കുമെന്ന് മന്ത്രി ബാലകൃഷ്ണപിള്ള സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+