Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനവ്യാപകമായി തപാല്‍ സമരം

കോഴിക്കോട്: കേരളത്തിന്റെ ഉത്തരമേഖലയില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന തപാല്‍ സമരം ഫിബ്രവരി നാല് ബുധനാഴ്ച മുതല്‍ സംസ്ഥാനവ്യാപകസമരമായി മാറും. സ്പീഡ് പോസ്റ് സ്വകാര്യവല്ക്കരിക്കുന്നതിനെതിരെയാണ് ഈ സമരം.

തപാല്‍ സമരം തീര്‍ക്കാന്‍ ഉത്തരമേഖലാ പോസ്റ് മാസ്റര്‍ ജനറല്‍ എം.എസ്. രാമാനുജന്‍ കഴിഞ്ഞ ദിവസം സമരനേതാക്കളുമായി നടത്തിയ ചര്‍ച്ച അലസിയിരുന്നു. ഇതോടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേരളം മുഴുവന്‍ സമരം വ്യാപിപ്പിയ്ക്കാന്‍ സമരനേതാക്കള്‍ തീരുമാനിച്ചത്.

പോസ്റ് മാസ്റര്‍ ജനറലിന്റെ പിടിവാശി മൂലമാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് സമരത്തിലുള്ള മൂന്ന് സംഘടനകളുടെയും നേതാക്കള്‍ പറഞ്ഞു. സ്പീഡ് പോസ്റ് ബുക്കിംഗ് സ്വകാര്യ ഏജന്‍സികള്‍ക്ക് ഏല്പിച്ചുകൊടുത്ത നടപടി താല്ക്കാലികമായെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന അപേക്ഷയും അദ്ദേഹം ചെവിക്കൊണ്ടില്ലെന്ന് സമരനേതാക്കള്‍ പറഞ്ഞു.

അതേ സമയം സമരക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതാണ് സമരം പരാജയപ്പെടാന്‍ കാരണമായതെന്ന് പോസ്റ് മാസ്റര്‍ ജനറല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+