സ്പീക്കര്‍പ്രമേയം: ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ ഫിബ്രവരി നാല് ബുധനാഴ്ച ചര്‍ച്ച തുടങ്ങി.
ഫിബ്രവരി ഒമ്പതിന് ഈ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഈ പ്രമേയം ബുധനാഴ്ച തന്നെ ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു.
സഭയില്‍ വിപ്പ് ലംഘിയ്ക്കരുതെന്ന് കെ. കരുണാകരന്‍ കഴിഞ്ഞ ദിവസം ഐ വിഭാഗം എംഎല്‍എമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനാല്‍ ഐ ഗ്രൂപ്പ് പിന്തുണയോടെ പ്രമേയം പാസാക്കാമെന്ന പ്രതിപക്ഷലക്ഷ്യം നടപ്പാകുമെന്ന് തോന്നുന്നില്ല.
പെട്ടെന്ന് ഈ പ്രമേയം ചര്‍ച്ചയ്ക്കെടുത്തത് പ്രതിപക്ഷത്തിന്റെ ഇടയില്‍ അങ്കലാപ്പുണ്ടാക്കിയെങ്കിലും സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. നിഷ്പക്ഷനായി സഭയില്‍ പ്രവര്‍ത്തിയ്ക്കേണ്ട സ്പീക്കര്‍ പലപ്പോഴും പക്ഷം പിടിച്ചാണ് സഭയില്‍ പ്രവര്‍ത്തിയ്ക്കുന്നതെന്ന് കൊടിയേരി ആരോപിച്ചു.
ചര്‍ച്ചകള്‍ക്ക് ശേഷം ബുധനാഴ്ച തന്നെ പ്രമേയം വോട്ടിനിടും.












Click it and Unblock the Notifications