Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ക്കെതിരായ പ്രമേയം പരാജയപ്പെട്ടു

തിരുവനന്തപുരം: സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ പ്രമേയത്തിന് അനുകൂലമായി 36 വോട്ടുകളേ ലഭിച്ചുള്ളൂ.

സ്പീക്കര്‍ എന്ന നിലയില്‍ താന്‍ സഭയുടെ അന്തസ്സ് ഉയര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് മറുപടിയായി സ്പീക്കര്‍ പറഞ്ഞു. എല്ലായ്പോഴും വസ്തുനിഷ്ഠമായാണ് സഭയില്‍ പെരുമാറിയിട്ടുള്ളത്. - സ്പീക്കര്‍ പറഞ്ഞു.

ഫിബ്രവരി ഒമ്പതിന് ഈ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഈ പ്രമേയം ബുധനാഴ്ച തന്നെ ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു.

സഭയില്‍ വിപ്പ് ലംഘിയ്ക്കരുതെന്ന് കെ. കരുണാകരന്‍ കഴിഞ്ഞ ദിവസം ഐ വിഭാഗം എംഎല്‍എമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനാല്‍ ഐ ഗ്രൂപ്പ് പിന്തുണ ലഭിച്ചില്ല. സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ എംഎല്‍എമാരുടെ ഇടയില്‍ ഇരിയ്ക്കേണ്ടിവന്നു. അതാണ് കീഴ്വഴക്കം. പകരം ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാരാണ് സഭയെ നിയന്ത്രിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+