ഫോര്‍ബ്സ്: ഇന്ത്യക്കാരന്‍ ഒന്നാമത്
ന്യൂയോര്‍ക്ക്: വ്യവസായരംഗത്ത് സമ്പന്നരെ സൃഷ്ടിച്ചവരുടെ ലിസ്റില്‍ ഇന്ത്യക്കാരന്‍ ഒന്നാം സ്ഥാനത്ത്. ഫോര്‍ബ്സ് മാസിക തിരഞ്ഞെടുത്തവരുടെ ലിസ്റിലാണ് ഇന്ത്യയിലെ വെഞ്ച്വര്‍ കാപ്പിറ്റല്‍ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന പ്രമോദ് ഹഖ് ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
വെഞ്ച്വര്‍ കാപ്പിറ്റല്‍ രംഗത്തുള്ളവരെ മാത്രമാണ് ഫോര്‍ബ്സ് മിഡാസ് പട്ടികയില്‍ പെടുത്തുന്നത്. മൂലധനം നല്കി തുടക്കക്കാരായ കമ്പനികളെയും വ്യവസായികളെയും സമ്പന്നരാക്കുന്ന ഏറ്റവും മിടുക്കുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭകനായാണ് പ്രമോദ് ഹഖിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
നോര്‍വെസ്റ് വെഞ്ച്വര്‍ പാര്‍ട്നേഴ്സ് എന്നതാണ് പ്രമോദ് ഹഖിന്റെ കമ്പനി. ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസക്കാരനായ പ്രമോദ് ഹഖ് ദില്ലിയില്‍ നിന്നാണ് യുഎസിലെത്തുന്നത്. സ്കൂള്‍ അധ്യാപികയാണ് പ്രമോദ് ഹഖിന്റെ അമ്മ. അച്ഛന്‍ കേന്ദ്രസര്‍വീസിലെ ജോലിക്കാരനും.
രണ്ടാം സ്ഥാനത്തും ഇന്ത്യക്കാരന്‍ തന്നെയാണ്- വിനോദ് കോസ്ല. കഴിഞ്ഞ വര്‍ഷം വിനോദ് കോസ്ലയായിരുന്നു ഈ ലിസ്റില്‍ ഒന്നാം സ്ഥാനക്കാരന്‍. ഇദ്ദേഹമാണ് സണ്‍ മൈക്രോസിസ്റം പോലുള്ളകമ്പനികള്‍ക്ക് മൂലധനം നല്കി സഹായിച്ചത്.
പ്രമോദ് ഹഖ് ഇതാദ്യമായാണ് ഫോര്‍ബ്സ് മാസികയുടെ ലിസ്റില്‍ വരുന്നത്.












Click it and Unblock the Notifications