Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലേക്കുള്ള ഐടി കയറ്റുമതി കൂടി

ദുബായ്: ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഐടി കയറ്റുമതിയില്‍ 71 ശതമാനം വളര്‍ച്ച. 2002-2003ലെ കണക്ക് പ്രകാരം തൊട്ടുമുന്‍വര്‍ഷത്തേതിനേക്കാള്‍ 71 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

അയര്‍ലന്റ്, ഫിലിപ്പൈന്‍സ്, ചൈന എന്നീ രാജ്യങ്ങളോട് മത്സരിച്ചാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിപണിയില്‍ ധാരാളം സാധ്യതകള്‍ ഇനിയുമുണ്ടെന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡി.കെ. സരീന്‍ പറഞ്ഞു. ദില്ലിയില്‍ അടുത്തയാഴ്ച നടക്കാന്‍ പോകുന്ന ഐടി പ്രദര്‍ശനമായ ഇന്ത്യാസോഫ്റ്റ് 2004ന്റെ പ്രചാരണാര്‍ത്ഥം ദുബായില്‍ എത്തിയതാണ് ഡി.കെ. സരീന്‍.

ഇന്ത്യാസോഫ്റ്റ് 2004ല്‍ വന്‍കിട ഐടി കമ്പനികളില്‍ നിന്നുള്ള 90 സിഇഒമാര്‍ പങ്കെടുക്കും. ഫിബ്രവരി 10നാണ് ഇന്ത്യസോഫ്റ്റ് 2004 ആരംഭിയ്ക്കുക. 70 പ്രദര്‍ശകരും 400 രാജ്യങ്ങളില്‍ നിന്നുള്ള 200 പ്രതിനിധികളും മേളയില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+