കോളയ്ക്കെതിരെ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം:സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി പാലക്കാട്ടെ കോള കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിയ്ക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെപ്സിയ്ക്കെതിരെയും നടപടിയെടുക്കും.
ആവശ്യമെങ്കില്‍ മുന്‍സര്‍ക്കാര്‍ ലൈസന്‍സ് നല്കിയ തെറ്റ് തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിബ്രവരി അഞ്ച് വ്യാഴാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്തപാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് അറിയില്ല. ഈ റിപ്പോര്‍ട്ട് ഉടന്‍ വരുത്തും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിനടപടികള്‍. മുന്‍സര്‍ക്കാരിന് അബദ്ധം പിണഞ്ഞിട്ടുണ്ടെങ്കില്‍ അത് തിരുത്തും. - അദ്ദേഹം പറഞ്ഞു.
സാംസ്കാരികനായകരും മാധ്യമങ്ങളും പരിസ്ഥിതിസംരക്ഷകരും മുഖ്യഅജന്‍ഡയായി എടുത്തില്ലെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ കേരളം മഹാരോഗികള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനമായി മാറും. പരിസ്ഥിതിയ്ക്ക് കോട്ടംതട്ടുന്ന നടപടികള്‍ സര്‍ക്കാര്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് ഇത് സംബന്ധിച്ച ഉപ ചോദ്യം സഭയില്‍ ഉന്നയിച്ചത്. സംയുക്തപാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് തീരുമാനമാണ് സര്‍ക്കാര്‍ എടുക്കാനുദ്ദേശിക്കുന്നതെന്ന് വിഎസ് ചോദിച്ചു.












Click it and Unblock the Notifications