അന്തര്‍ദേശീയ കണ്വന്ഷന് കേന്ദ്രം പണിയും
തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്തര്‍ദേശീയ കണ്വന്ഷന് കേന്ദ്രം പണിയുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ.വി. തോമസ് അറിയിച്ചു.
ആക്കുളത്തായിരിയ്ക്കും 500 കോടി രൂപ മുടക്കി ഈ കേന്ദ്രം സ്ഥാപിയ്ക്കുക. കൊച്ചി അന്തര്‍ദേശീയ വിമാനത്താവള കമ്പനിയുടെ മാതൃക ആയിരിയ്ക്കും ഈ കേന്ദ്രത്തിന് സ്വീകരിയ്ക്കുക. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിയ്ക്കുന്ന അന്തര്‍ദേശീയ കണ്വന്ഷന് കേന്ദ്രം തിരുവനന്തപുരത്ത് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇടക്കാല ബജറ്റില്‍ നാല് അന്താരാഷ്ട്ര കണ്വന്ഷന് കേന്ദ്രങ്ങള്‍ അനുവദിച്ചെങ്കിലും അതില്‍ ഒന്നും കേരളത്തിന് കിട്ടിയില്ല.
ടൂറിസ്റ്സ് റിസോര്‍ട്ട്സ് കേരളാ ലിമിറ്റഡ് എന്ന കമ്പനി ആയിരിയ്ക്കും ഈ സംയുക്ത സംരംഭം ഏറ്റെടുക്കുക. ഇതിനുള്ള കരട് പദ്ധതി മന്ത്രിസഭായോഗം അംഗീകരിയ്ക്കേണ്ടതുണ്ട്.
കണ്വന്ഷന് കേന്ദ്രം കേരളത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യത കൂട്ടുമെന്നാണ് സര്‍ക്കാരും വിനോദ സഞ്ചാര രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവരും കരുതുന്നത്.