Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന ഇടഞ്ഞു

കുണ്ടറ: തൈപ്പൂയഉത്സവത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞ് ഒട്ടേറെ പേര്‍ക്ക് പരിക്ക്. കൊല്ലം ജില്ലയില്‍ കുണ്ടറയിലെ കേരളപുരം പൂജപ്പുര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്.

ഫിബ്രവരി അഞ്ച് വ്യാഴാഴ്ച രാവിലെ ഉത്സവത്തിന് 12 ആനകളെയാണ് എഴുന്നള്ളിച്ചിരുന്നത്. ഇതില്‍ വിഷ്ണു എന്ന ആന മറ്റൊരു ആനയെ കുത്തി. തുടര്‍ന്ന് രണ്ടാനകളും ഇടഞ്ഞ് ബഹളം വച്ചു. ആളുകള്‍ ഇത് കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് പലര്‍ക്കും പരിക്കേറ്റത്. ചവറ സ്വദേശി ശ്രീലാല്‍(17), ഷിജു(14), കുഴിയത്ത് ഹരിപ്പാട് കലയേശ്വരന്റെ മകള്‍ കാവ്യ(6) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വിരണ്ടോടി കൃഷിയിടത്തിലേക്ക് കയറിയ ആന അവിടെയും നാശനഷ്ടങ്ങളുണ്ടാക്കി. രണ്ടു മണിക്കൂറിന് ശേഷം എലഫന്റ് സ്ക്വാഡ് എത്തി ആനയെ മയക്കുവെടിവച്ച് തളച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+