Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎംകാരെത്തേടി വന്‍കമ്പനികള്‍

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി(കോഴിക്കോട്)ലെ അവസാനബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വാഗ്ദാനങ്ങളുമായി ബഹുരാഷ്ട്രകമ്പനികളും സോഫ്റ്റ്വെയര്‍ കമ്പനികളും എത്തി. രണ്ടു വര്‍ഷത്തെ പോസ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെത്തേടിയാണ് വന്‍കിടകമ്പനികള്‍ എത്തുന്നത്.

ആകെ 59 വിദ്യാര്‍ത്ഥികളാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. ഏകദേശം 45ഓളം വന്‍കിട കമ്പനികളാണ് ഭാവി മാനേജര്‍മാരെ തേടി ഇവിടെ എത്തിയിരിക്കുന്നത്. 40 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള 19 പേരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നു.

1997ലാണ് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി(കോഴിക്കോട്)ല്‍ പോസ്റ് ഗ്രാജ്വേറ്റ്കോഴ്സ് തുടങ്ങിയത്. ഇത് ആറാമത്തെ ബാച്ചാണ്. ഇന്റോറില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് കോര്‍പറേഷന്‍ (സിഎസ്സി) എന്ന കമ്പനി ഒരു വിദ്യാര്‍ത്ഥിയ്ക്ക് 10.5 ലക്ഷം രൂപയാണ് ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതാണ് ഏറ്റവും വലിയ തുക. നരേന്ദ്ര വാധ്വാനി എന്ന മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയ്ക്കാണ് പ്രോജക്ട് മാനേജര്‍ എന്ന തസ്തികയില്‍ ഈ വാഗ്ദാനം ലഭിച്ചത്. ജയന്ത് ദ്വാരകാനാഥ് എന്ന വിദ്യാര്‍ത്ഥിയ്ക്ക് സിഎസ്സി വാഗ്ദാനം ചെയ്തിരിക്കുന്നത് 9.5 ലക്ഷം രൂപയാണ്. ജിഇ കാപ്പിറ്റല്‍ ഗുര്‍വിന്ദര്‍ സിംഗ് ലാംബ എന്ന വിദ്യാര്‍ത്ഥിയ്ക്ക് എട്ട് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. ഗുര്‍വിന്ദര്‍ സിംഗ് ലാംബ ഈ ഓഫര്‍ സ്വീകരിച്ചു.

ഈ വര്‍ഷം കമ്പനികള്‍ വാഗ്ദാനം ചെയ്ത ശമ്പളശരാശരി 5.46 ലക്ഷം രൂപയാണ്. ഈ വര്‍ഷത്തെ 59വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ പെണ്‍കുട്ടികളാണ്. ചിലര്‍ക്ക് ഒന്നിലധികം തൊഴില്‍ വാഗ്ദാനങ്ങളും കിട്ടി. ഏറ്റവും കൂടുതല്‍ വാഗ്ദാനങ്ങള്‍ ലഭിച്ചത് ഐടികമ്പനികളില്‍ നിന്നാണ്. ഇന്‍ഫോസിസ് 14 പേര്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്തപ്പോള്‍ വിപ്രോ 12ഉം ഡിജിറ്റല്‍ ഗ്ലോബല്‍ സോഫ്റ്റ് എട്ടും തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തു. ബാസ്(ജര്‍മ്മന്‍ കമ്പനി), കൊവാന്‍സിസ്, ക്രിസില്‍, ഹെങ്കല്‍ സ്പിക്, കൊടാക് മഹീന്ദ്ര, യുടിഐ ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഭാരതി ടെലികോം എന്നിവയാണ് മറ്റ് കമ്പനികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+