തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭാ പുനസ്സംഘടന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ മന്ത്രിസഭാ പുനസംഘടന നടക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി തന്നെ വ്യക്തമാക്കി.
ഇതിന് ഹൈകമാണ്ടിന്റെ അനുമതിയും ഉണ്ടാവും. എന്നാല്‍ അതിന് മുമ്പ് തന്നെ കെ.മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും.
ഫിബ്രവരി നാല് ബുധനാഴ്ചയാണ് ആന്റണി ഇത് വ്യക്തമാക്കിയത്. മുരളിയുടെ സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചിട്ടില്ല. വകുപ്പും ഉറപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുകയും ഇത്തരം ഒരാളെ വച്ചുകൊണ്ട് തിരഞ്ഞെടുപ്പിന് പോയാല്‍ യു.ഡി.എഫിന് ഒരു സീറ്റും കിട്ടുകയില്ലെന്ന് പറഞ്ഞുനടന്ന മുരളീധരനെ എങ്ങനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നുവെന്ന് ചോദ്യത്തിന് നിങ്ങള്‍ക്ക് കാര്യങ്ങള്‍ നേരെചൊവേ നടന്നുപോകുന്നതില്‍ പ്രയാസമുണ്ടോയെന്ന മറുചോദ്യമായിരുന്നു ആന്റണിയുടെ മറുപടി.












Click it and Unblock the Notifications