മുകുന്ദപുരം പത്മജയ്ക്ക്
ദില്ലി: മുകുന്ദപുരം സീറ്റ് പത്മജയ്ക്ക് നല്കാമെന്ന് ഹൈക്കമാന്റ് കെ. കരുണാകരന് ഉറപ്പുനല്കി. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കരുണാകരന് എട്ട് സീറ്റ് നല്കാമെന്നും ഹൈക്കമാന്റ് ഉറപ്പുനല്കിയതായി അറിയുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനം പി.പി. തങ്കച്ചന് നല്കാനും ഏറെക്കുറെ ധാരണയായിട്ടുണ്ട്. മുരളിയ്ക്ക് മിക്കവാറും വൈദ്യുതിവകുപ്പായിരിക്കും നല്കുകയെന്നറിയുന്നു.
കോടോത്ത് ഗോവിന്ദന്‍നായരെയും ശോഭനാജോര്‍ജ്ജിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നും ഹൈക്കമാന്റ് ഉറപ്പുനല്കിയിട്ടുള്ളതായി അറിയുന്നു. ഹൈക്കമാന്റ് നിര്‍ദേശങ്ങള്‍ പോസിറ്റീവാണെന്നും സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ട തീരുമാനമെടുക്കുമെന്നും കരുണാകരന്‍ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി ആര്‍.കെ. ധവാനുമായും ഉച്ചയ്ക്ക് ഗുലാം നബി ആസാദുമായും കരുണാകരന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലാണ് പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞത്. പുതിയ ഫോര്‍മുലയനുസരിച്ച് എട്ട് സീറ്റ് ഐ ഗ്രൂപ്പിനും എട്ട് സീറ്റ് എ ഗ്രൂപ്പിനും ഒരു സീറ്റ് രമേശ്ചെന്നിത്തലയ്ക്കും മൂന്ന് സീറ്റ് ഘടകകക്ഷികള്‍ക്കും നല്കും.












Click it and Unblock the Notifications