അബുസലിമിനെ ഇന്ത്യയ്ക്ക് നല്കും
ദില്ലി: മുംബൈ സ്ഫോടനക്കേസിലെ പ്രതിയും അധോലോകനായകനുമായ അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുനല്കാന്‍ പോര്‍ച്ചുഗീസ് ഹൈക്കോടതി ഉത്തരവിട്ടു.
അബുസലിമിനെ വിചാരണയ്ക്കായി വിട്ടുതരണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന പോര്‍ച്ചുഗീസ് കോടതി അംഗീകരിയ്ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വ്യാജരേഖ ഉപയോഗിച്ച് പോര്‍ച്ചുഗലില്‍ പ്രവേശിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സംനിന്നതിനും ഇപ്പോള്‍ നാലരവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ് അബു സലിം.
പോര്‍ച്ചുഗല്‍ ഹൈക്കോടതി വിധിയ്ക്കെതിരെ വേണമെങ്കില്‍ അബുസലിമിന് അവിടുത്തെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാം. അബു സലിമിനെയും അദ്ദേഹത്തിന്റെ കാമുകി മോണിക്ക ബേദിയെയും 2002 ഏപ്രില്‍ 18നാണ് പോര്‍ച്ചുഗീസ്പൊലീസ് പിടികൂടിയത്.












Click it and Unblock the Notifications