കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഡിഎസിനെതിരെ അന്വേഷണമില്ല: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസി(സിഡിഎസ്)നെതിരെ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഫിബ്രവരി ആറ് വെള്ളിയാഴ്ച നിയമസഭയില്‍ ആണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.

ഇടതുജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്താന്‍ ഡച്ച്-സ്വിസ് ഫണ്ടുകള്‍ സിഡിഎസ് ഉപയോഗിച്ചു എന്ന ആരോപണം അന്വേഷിയ്ക്കേണ്ടതുണ്ടെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല. - ആന്റണി പറഞ്ഞു.

പഠനത്തിനും ഗവേഷണത്തിനുമായി ഏകദേശം 1.37 കോടി രൂപ 26ഓളം വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി ലഭിച്ചിട്ടുണ്ട്. ജനകീയസൂത്രണത്തിന് പണം നല്കിയത് സംസ്ഥാനസര്‍ക്കാരാണ്. രാഷ്ട്രീയനേട്ടത്തിനായി സിഡിഎസിനെ നശിപ്പിയ്ക്കരുതെന്നും ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X