നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന കേരള നിയമസഭ ഫിബ്രവരി ആറ് വെള്ളിയാഴ്ച അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു.
ഏപ്രില്‍ ഏഴ് വരെ സഭ ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ സഭ ഇക്കുറി നേരത്തെ പിരിയുകയായിരുന്നു. 16 ദിവസമാണ് നിയമസഭ സമ്മേളിച്ചത്.
സ്പീക്കര്‍ വക്കം പുരുഷോത്തമനെ നീക്കണമെന്ന പ്രതിപക്ഷപ്രമേയം ഈ സഭാസമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. ജനവരി 15നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനായി സഭ ചേര്‍ന്നത്. ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ജനവരി 23ന് പാസാക്കി.












Click it and Unblock the Notifications