കേരളത്തില്‍ കോണ്‍സലേറ്റുകള്‍ക്ക് ശ്രമിയ്ക്കും
തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ കോണ്‍സലേറ്റുകള്‍ സ്ഥാപിയ്ക്കാനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി.
നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ കോണ്‍സലേറ്റ് കേരളത്തില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. ഇപ്പോള്‍ വിദേശ രാജ്യങ്ങളുടെ കോണ്‍സലേറ്റുകള്‍ മെട്രോ നഗരങ്ങളില്‍ മാത്രമേ അനുവദിച്ചിട്ടുള്ളു.
ഗള്‍ഫ് മേഖലയിലേയ്ക്കുള്ള എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലയിന്‍സ് വിമാനക്കൂലി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിമാനകമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 25ന് ദില്ലിയില്‍വച്ച് ഇക്കാര്യം എയര്‍ ഇന്ത്യാ ചെയര്‍മാനുമായി ചര്‍ച്ച ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications