കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസ്ഥകള്‍ സമ്മതിച്ചില്ലെങ്കില്‍ പാര്‍ട്ടി: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: തന്റെ വ്യവസ്ഥകള്‍ ഹൈക്കമാന്റ് സമ്മതിച്ചില്ലെങ്കില്‍ അടുത്ത നിമിഷം പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കരുണാകരന്‍. കഴിഞ്ഞ ദിവസം പനമ്പിള്ളി നഗറിലെ വീട്ടില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.

ഹൈക്കമാന്റുമായുള്ള ധാരണയെക്കുറിച്ച് പറയാറായിട്ടില്ല. പക്ഷെ തന്നോടുള്ള സമീപനത്തില്‍ വലിയ വ്യത്യാസമുണ്ട്. - കരുണാകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് പാര്‍ട്ടി രൂപീകരണം നീട്ടുന്നത്. പക്ഷേ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാക്കാന്‍ മടിയ്ക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ഐ വിഭാഗത്തിന് നല്‍കുക, കെ.പി.സി.സി. അദ്ധ്യക്ഷനെ തീരുമാനിയ്ക്കാനുള്ള സ്വാതന്ത്യ്രം തരുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍,

തിരുവനന്തപുരം സമ്മേളനത്തിന്റെ പേരില്‍ പലരും അവരെ പിരികയറ്റുന്നു. തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ നേതൃത്വവുമായി ഒരു നിയസഭാ-പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാനാവില്ല. അത്രയ്ക്ക് വികാരമുണ്ട് ജനങ്ങള്‍ക്കിടയില്‍. - കരുണാകരന്‍ പറഞ്ഞു.

താന്‍ പ്രഖ്യാപിച്ച പാര്‍ട്ടി ഇല്ലാതായെന്ന് പറയാറായിട്ടില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X