മൂവാറ്റുപുഴ ഞങ്ങള്‍ക്ക്: മാണി
തിരുവനന്തപുരം: മൂവാറ്റുപുഴ മണ്ഡലത്തെക്കുറിച്ച് തര്‍ക്കത്തിന്റെ കാര്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ്(എം) നേതാവും റവന്യൂമന്ത്രിയുമായ കെ.എം. മാണി. ഫിബ്രവരി ആറ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. മാണി.
മൂവാറ്റുപുഴ സീറ്റില്‍ കഴിഞ്ഞ വര്‍ഷം മത്സരിച്ചത് ഞങ്ങളാണ്. അതുകൊണ്ട് ഇക്കുറി അവിടെ ആര് മത്സരിയ്ക്കും എന്ന കാര്യം തര്‍ക്കവിഷയമാകേണ്ട കാര്യമില്ല. - മാണി പറഞ്ഞു.
എന്തായാലും സീറ്റുകളുടെ കാര്യത്തില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ല. അതെല്ലാം യുഡിഎഫ് തീരുമാനിയ്ക്കും. ഏത് സീറ്റില്‍ ആര്‍ക്കുവേണമെങ്കിലും അവകാശനവാദം ഉന്നയിക്കാവുന്നതാണ്. പക്ഷെ യുഡിഎഫ് അതെല്ലാം കൂടിയാലോചിച്ച് തീരുമാനിയ്ക്കും. - മാണി പറഞ്ഞു.












Click it and Unblock the Notifications