കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി സോണിയാഗാന്ധിയെ കണ്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: മുരളീധരന്‍ ഫിബ്രവരി ആറ് വെള്ളിയാഴ്ച എഐസിസി അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി.

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഐ ഗ്രൂപ്പിന്റെ നേതാവ് പി.പി. തങ്കച്ചനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു.

കോടോത്ത് ഗോവിന്ദന്‍നായരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് എട്ട് സീറ്റ് നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. - മുരളീധരന്‍ പറഞ്ഞു.

പത്മജയ്ക്ക് സീറ്റ് നല്കേണ്ട കാര്യം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തികളുടെ കാര്യമോ സീറ്റ് വിഭജനക്കാര്യമോ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. മുഖ്യമന്ത്രിയെ ഇനിയും വിമര്‍ശിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയെ താന്‍ വിമര്‍ശിച്ചത് അദ്ദേഹത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും വ്യക്തിപരമായി ആരെയും വിമര്‍ശിക്കാറില്ലെന്നും ആയിരുന്നു മുരളീധരന്റെ മറുപടി. വര്‍ഗ്ഗീയതയ്ക്കെതിരെ എന്നതായിരിക്കും കോണ്‍ഗ്രസ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യമെന്നും മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X