കൊല്ലം ലോക്സഭാ സീറ്റ് വേണം: ആര്‍.എസ്.പി.
തിരുവനന്തപുരം: കൊല്ലം ലോക്സഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആര്‍.എസ്.പി. അവകാശമുന്നയിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ആര്‍.എസ്.പി ആ ആവശ്യം ഉന്നയിച്ചത്.
ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനാണ് ഇക്കാര്യം അറിയിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് സി.പി.എം. സെക്കട്ടറി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്. ഫിബ്രവരി 19 ന് നടക്കുന്ന അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ ഈ സീറ്റ് ആര്‍.എസ്.പിയ്ക്ക് ഉള്ളതായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ആണ് മത്സരിച്ചത്. ആര്‍.എസ്.പി പിളര്‍ന്ന കാരണം പറഞ്ഞാണ് സി.പി.എം ഈ സീറ്റ് പാര്‍ട്ടിയില്‍ നിന്ന് എടുത്തത്. സി.പി.എം ഓ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്ത്വമോ ഈ ആവശ്യം സംബന്ധിച്ച് ഒരു അഭിപ്രായവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മറ്റൊരു ചെറു കക്ഷിയായ പി.സി. ജോര്‍ജ്ജിന്റെ കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) ഒരു ലോക്സഭാ സീറ്റ് വേണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications