സമരം ചെയ്യാനുള്ള അവകാശത്തിനെതിരല്ല: ആന്റണി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരങ്ങള്‍ പൂര്‍ണമായും നിരോധിയ്ക്കാനുള്ള ഒരു നീക്കത്തേയും ഐക്യമുന്നണി സര്‍ക്കാര്‍ അനുകൂലിയ്ക്കില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി.
എന്നാല്‍ നിസാര കാരണങ്ങള്‍ക്ക് ജീവനക്കാര്‍ സമരം ചെയ്യുന്നത് ഒഴിവാക്കണം. സാധാരണ ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്നതാണ് സമരങ്ങള്‍. ടി.കെ. ബാലന്‍ (സി.പി.എം.) നിയമസഭയില്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഇല്ലെന്ന സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു ശ്രദ്ധ ക്ഷണിയ്ക്കല്‍. കേരളം ഈ കേസില്‍ കക്ഷി അല്ലാത്തതുകൊണ്ട് സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ ഒന്നും ചെയ്യില്ലെന്ന് ആന്റണി വ്യക്തമാക്കി.
വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ കോടതി വിധി ബാധകമാവില്ല. വ്യവസായ ബന്ധ നിയമത്തിന്റെ പരിധിയില്‍ വരുന്നവരാണ് അവര്‍ എന്നതാണ് ഇതിന് കാരണമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications