കേരളത്തിലെ ജലസംഭരണികള്‍ വരളുന്നു
തിരുവനന്തപുരം: വേനലിന് ശക്തിയേറുന്നതോടെ കേരളത്തിലെ ജലസംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. മഴ കുറവായതും ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതുമാണ് ജലനിരപ്പ് താഴ്ത്തുന്നത്.
തമിഴ്നാട് കൂടുതല്‍ വെള്ളം ചോര്‍ത്തുന്നതും കേരളത്തിലെ ജലസംഭരണികളിലെ ജലനിരപ്പ് താഴ്ത്തുന്നതില്‍ പ്രധാനഘടകമാണ്. തേക്കടി തടാകത്തില്‍ ഇപ്പോള്‍ 111 അടി വെള്ളമേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇത് 113.2 അടിയായിരുന്നു.
കൊച്ചുപമ്പ ഡാമിലും ജലനിരപ്പ് താഴുകയാണ്. ഇവിടെ ഇപ്പോള്‍ 963.40 മീറ്റര്‍ ആണ് ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ മൂഴിയാര്‍ പവര്‍ ഹൗസിലെ വൈദ്യുതി ഉല്പാദനം നിയന്ത്രിച്ചിട്ടുണ്ട്.
ഇടുക്കി ഡാമിലും ജലനിരപ്പ് താഴുകയാണ്. 2333.7 അടിയാണ് ഇവിടുത്തെ ജലനിരപ്പ്. കിണറുകളും തോടുകളും വറ്റുകയാണ്. കുഴല്‍ക്കിണറുകളെയാണ് ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത്.












Click it and Unblock the Notifications