കേരളത്തില്‍ എസ്കോടെല്‍ മുന്നില്‍
കൊച്ചി: കേരളത്തില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ എസ്കോടെല്‍ വീണ്ടും മുന്നിലെത്തി. നേരത്തെ ബിഎസ്എന്‍എല്‍ ആയിരുന്നു ഒന്നാമത്.
സെല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ)യുടെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് എസ്കോടെല്ലിന് 3,62,352 വരിക്കാരാണുള്ളത്. ബിഎസ്എന്‍എല്ലിന് 3,57,658 വരിക്കാരുണ്ട്. ബിഎസ്എന്‍എല്ലിന് 22,897 ജീവനക്കാരുള്ളപ്പോള്‍ വെറും 210 ജീവനക്കാരുടെ സംഘമാണ് കേരളത്തില്‍ എസ്കോടെല്ലിന് ഈ നേട്ടമുണ്ടാക്കിക്കൊടുത്തതെന്ന് എസ്കോടെല്‍ അറിയിച്ചു.
കേരളത്തില്‍ മൂന്നാമത്തെ പ്രധാനപ്പെട്ട സെല്‍ ഫോണ്‍ സേവന ദാതാവ് ബി.പി.എല്‍ മൊബൈലാണ്. ഇവര്‍ക്ക് 2,21,936 വരിക്കാരാണുള്ളത്. എയര്‍ ടെലിനാണ് ഏറ്റവും കുറവ് വരിക്കാര്‍. 1,49,180 വരിക്കാര്‍. റിലയന്‍സ് ഇന്ത്യാ മൊബൈലിന് കേരളത്തില്‍ എത്ര വരിക്കാരുണ്ടെന്നത് വ്യക്തമല്ല.
പുതുമയാര്‍ന്ന രീതികളിലൂടെയാണ് തങ്ങള്‍ കേരളത്തില്‍ വിപണി വികസിപ്പിയ്ക്കുന്നതെന്ന് എസ്കോടെല്‍ കേരളയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാമകൃഷ്ണ പറഞ്ഞു. ഈയിടെ എസ്കോടെല്ലിനെ ഐഡിയ സെല്ലുലാര്‍ ഏറ്റെടുത്തിരുന്നു. ടാറ്റ, ബിര്‍ല, എടി ആന്റ് ടി എന്നിവരുടെ സംയുക്ത സംരംഭമാണ് ഐഡിയ.












Click it and Unblock the Notifications