കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ.എം. ലിംഗ്ദോ സ്ഥാനമൊഴിഞ്ഞു

  • By Staff
Google Oneindia Malayalam News

ദില്ലി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം. ലിംഗ്ദോ സ്ഥാനമൊഴിഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനദിവസമായ ഫിബ്രവരി ഏഴ് ശനിയാഴ്ച അദ്ദേഹം ദില്ലിയിലെ ഓഫീസില്‍ വന്ന ശേഷം ഹൈദരാബാദിലുള്ള വീട്ടിലേക്ക് സ്വന്തം കാറില്‍ മടങ്ങുകയായിരുന്നു.

സഫ്ദര്‍ജംഗ് റോഡിലുള്ള ഓഫീസില്‍ വന്ന് ചില പേപ്പറുകളില്‍ ഒപ്പുവച്ച ശേഷം പുറത്തു വന്ന അദ്ദേഹം വാര്‍ത്താലേഖകരെ കണ്ടു. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പായിരുന്നു തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലിംഗ്ദോ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീണര്‍മാരായ ടി. എസ്. കൃഷ്ണമൂര്‍ത്തിയോടും ബി.ബി. ടാണ്ടനോടും വിട പറഞ്ഞ ശേഷം അദ്ദേഹം ഭാര്യയും മൂന്ന് വളര്‍ത്തുനായക്കളോടും കൂടി ടൊയോട്ട ക്വാളിസില്‍ ഹൈദരാബാദിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

രാഷ്ട്രീയക്കാര്‍ രാജ്യത്തിന് ബാധിച്ച കാന്‍സറാണെന്ന ലിംഗ്ദോയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുറെ രാഷ്ട്രീയക്കാര്‍ അത്തരക്കാരാണെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നായിരുന്നു ലിംഗ്ദോയുടെ പ്രതികരണം. ഇപ്പോള്‍ ഇന്ത്യയില്‍ നല്ല ലക്ഷ്ണങ്ങളാണ് കാണുന്നതെന്നും കൂടുതല്‍ വിദ്യാഭ്യാസമുള്ളവര്‍ സ്ഥാനാര്‍ത്ഥികളായിവന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടേയ്ക്കാമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X