വൈകൊ ജയില്‍ മോചിതനായി
ചെന്നൈ: പോട്ട പ്രകാരം 18 മാസമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന എം.ഡി.എം.കെ. നേതാവ് വൈകോ ജയില്‍ മോചിതനായി.
ഫിബ്രവരി ഏഴ് ശനിയാഴ്ച രാവിലെയാണ് വൈ. ഗോപാല സ്വാമി എന്ന വൈകോ ജയില്‍ മോചിതനായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വൈകോക്ക് വന്‍ സ്വീകരണമായിരുന്നു. എം.ഡി.എം.കെ നേതാക്കളും അനുയായികളും ചേര്‍ന്നായിരുന്നു സ്വീകരണം ഒരുക്കിയത്.
തമിഴ് പുലികള്‍ക്ക് അനുകൂലമയി പ്രസംഗിച്ചതിന് 2002 ജൂലൈയിലാണ് വൈകോയെ ജയിലിലടച്ചത്. മധുരയിലെ തിരുമംഗലം എന്ന സ്ഥലത്തായിരുന്നു വൈകൊ പ്രസംഗം നടത്തിയത്. പോട്ട പ്രകാരം ജയിലിലാകുന്ന ആദ്യത്തെ എം.പിയാണ് അദ്ദേഹം. 578 ദിവസം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. ഇദ്ദേഹത്തോടൊപ്പം എട്ട് എം.ഡി.എം.കെ പ്രവര്‍ത്തകരേയും അറസ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഇവര്‍ക്ക് 2004 ജനുവരി 12 ന് ചെന്നൈ ഹൈകോടതി ജാമ്യം നല്‍കി.
കോടതി നിര്‍ദേശിച്ച എല്ലാ ജാമ്യ വ്യവസ്ഥകളും സ്വീകരിച്ചാണ് വൈകോ ജയില്‍ മോചിതനായിരിക്കുന്നത്.
പോട്ടയുടെ ദുരുപയോഗവും തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെയുടെ ദുഷ്ഭരണവും ഈ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണ വിഷയമായിരിയ്ക്കുമെന്ന് ജിയിലില്‍ നിന്ന് പുറത്ത് വന്ന വൈകൊ പറഞ്ഞു.












Click it and Unblock the Notifications