കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്കറ്റ് വിമാനക്കൂലി കൂട്ടി

  • By Staff
Google Oneindia Malayalam News

മസ്കറ്റ്: മസ്കറ്റില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലി വീണ്ടും കൂട്ടി. എയര്‍ ഇന്ത്യയാണ് ആദ്യം വിമാനക്കൂലി കൂട്ടിയത്. ഇതിന് പിന്നാലെ ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍ എന്നിവരും യാത്രാക്കൂലി വര്‍ധിപ്പിച്ചു.

മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും കൊച്ചിയിലേക്കും ഉള്ള വിമാനക്കൂലിയാണ് കൂട്ടിയത്. മസ്കറ്റില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വണ്‍വേ വിമാനക്കൂലി 13,987 രൂപയായിരുന്നു. ഇത് ഇപ്പോള്‍ 16,785 രൂപയാക്കി കൂട്ടിയിരിക്കുകയാണ്.

മടക്കയാത്ര ഉള്‍പ്പെടെ ടിക്കറ്റിന് 26,520 രൂപ. സാധാരണ ഓഫ് സീസണില്‍ യാത്രാക്കൂലി കൂട്ടുന്ന പതിവില്ല. വിമാനക്കൂലി വര്‍ധനയില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ബഹിഷ്കരിയ്ക്കുവാന്‍ ഗള്‍ഫ് യാത്രക്കാരെ പ്രേരിപ്പിയ്ക്കുമെന്ന് നോര്‍മ ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ദിബീഷ് ബേബി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X