കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളിയുടെ സത്യപ്രതിജ്ഞ ഫിബ്രവരി 11ന്?

  • By Staff
Google Oneindia Malayalam News

കൊച്ചി: കെ. മുരളീധരന്‍ ഫിബ്രവരി 11ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. മുരളിയോട് അടുത്ത വൃത്തങ്ങളിലാണ് ഈ അഭ്യൂഹമുള്ളത്.

മിക്കവാറും അദ്ദേഹം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് നിയമസഭാ സീറ്റിലേക്ക് മത്സരിച്ചേക്കുമെന്നറിയുന്നു. മുസ്ലിം ലീഗ് വാഗ്ദാനം ചെയ്ത തിരൂര്‍ എന്ന സുരക്ഷിതമണ്ഡലം സ്വീകരിക്കേണ്ട എന്ന കരുണാകരന്റെ നിലപാടാണ് മറ്റൊരു മണ്ഡലം തേടാന്‍ ഐ ഗ്രൂപ്പിന് പ്രേരണയാകുന്നത്.

സുല്‍ത്താന്‍ ബത്തേരിയിലെ ഇപ്പോഴത്തെ എംഎല്‍എ എന്‍.ഡി. അപ്പച്ചന്‍ കരുണാകരന്റെ ഉറച്ച അനുയായിയാണ്. അതിനാല്‍ ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞുകൊടുക്കും. ഫാദര്‍ മത്തായി നൂറനാലിനെ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ അപ്പച്ചന്‍ തോല്പിച്ചത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മുരളിയ്ക്ക് എതിര്‍സ്ഥാനാര്‍ത്ഥി സി.എം. ഇബ്രാഹിമിനേക്കാള്‍ 6,000 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X