കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിഹാരത്തിന് ശേഷം സീറ്റ് ചര്‍ച്ച: ചെന്നിത്തല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയതിന് ശേഷമേ ഹൈക്കമാന്റ് സീറ്റ് ചര്‍ച്ചകള്‍ തുടങ്ങൂവെന്ന് രമേശ് ചെന്നിത്തല.

ഫിബ്രവരി ഏഴ് ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കെ. മുരളീധരനെ മന്ത്രിയാക്കിയാല്‍ അത് ഹൈക്കമാന്റ് തീരുമാനമെന്ന നിലയില്‍ സ്വീകരിക്കും. - രമേശ് ചെന്നിത്തല പറഞ്ഞു.

വീണ്ടും മാവേലിക്കരയില്‍ മത്സരിയ്ക്കാനാണ് താല്പര്യം. ഇക്കുറി കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും. ഇത് ദേശീയതലത്തില്‍ ഉള്ള ഒരു ഇലക്ഷനാണ്. അതിനാല്‍ കോണ്‍ഗ്രസിനെ വോട്ടര്‍മാര്‍ പ്രത്യേകം പരിഗണിയ്ക്കും. മുഖ്യശത്രു ആരാണ് എന്ന കാര്യത്തില്‍ സിപിഎമ്മിന് ഇപ്പോഴും വ്യക്തതയില്ല. 100 സീറ്റ് ലഭിച്ച് അധികാരത്തില്‍ വന്ന കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്‍വാതിലിലൂടെ പുറത്താക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ നീക്കം ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X