എസ്എഫ്ഐക്കാര്‍ക്ക് സുഖവാസം
തിരുവനന്തപുരം: നന്ദാവനം എആര്‍പിഎഫിന് മുന്നില്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസ് കസ്റഡിയിലായ എസ്എഫ്ഐക്കാര്‍ക്ക് മെഡിക്കല്‍ കോളെജ് ആശുപത്രിയ്ക്ക് സമീപം കോഫി ഹൗസില്‍ സുഖവാസം.
ഇവരില്‍ സംസ്ഥാനത്തെ പ്രമുഖനായ സിപിഎം നേതാവിന്റെ മകനുമുണ്ട്. പൊലീസിന്റെ അറിവോടെയാണ് ഇവര്‍ക്ക് കോഫി ഹൗസില്‍ മുറിയൊരുക്കി നല്കിയിരിക്കുന്നത്.
ബുധനാഴ്ചയാണ് എ.ആര്‍. ക്യാമ്പില്‍ എസ്എഫ്ഐക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ഇവരെ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ പൊലീസ് കാവലിലായി. എന്നാല്‍ സിപിഎം ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് കോഫി ഹൗസില്‍ മുറി നല്കിയിരിക്കുകയാണ്. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പ്രതികളെ വീണ്ടും മെഡിക്കല്‍ കോളെജിലെ സെല്ലിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കോഫി ഹൗസ് ജീവനക്കാരനെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications