ഇനി മത്സരത്തിനില്ല: സുധീരന്‍
ആലപ്പുഴ: ഇനി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തേയ്ക്കില്ലെന്ന് വി.എം. സുധീരന്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയ്ക്ക് കത്ത് നല്കി.
ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കണമെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലും ആരോഗ്യനില മോശമായതിനാലുമാണ് താന്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍വാങ്ങുന്നതെന്ന് കത്തില്‍ സുധീരന്‍ ചൂണ്ടിക്കാട്ടുന്നു.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സജീവമായി രംഗത്തുണ്ടാവുമെന്നും എഐസിസി അംഗമായ താന്‍ രാഷ്ട്രീയരംഗത്ത് സജീവമായി ഉണ്ടാകുമെന്നും സുധീരന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റാകാനോ മറ്റ് ഭാരവാഹിത്വം ഏറ്റെടുക്കാനോ താല്പര്യമില്ലെന്നും സ്ഥാനമാനങ്ങള്‍ ഇല്ലാതെ എങ്ങിനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരും ഒരു സ്ഥാനത്തേയ്ക്കും അനിവാര്യരല്ലെന്നും സുധീരന്‍ പറഞ്ഞു.
1977ല്‍ എ.കെ. ആന്റണി കെപിസിസി പ്രസിഡന്റും ഡി.കെ. ബറുവ എഐസിസി പ്രസിഡന്റുമായ സമയത്താണ് 28ാം വയസ്സില്‍ സുധീരന്‍ ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിയ്ക്കുന്നത്. നാല് തവണ ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി. നാല് തവണ എംഎല്‍എയായിരുന്നു.












Click it and Unblock the Notifications