മൂവാറ്റുപുഴയില്‍ മത്സരിയ്ക്കും: തോമസ്
കൊച്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മൂവാറ്റുപുഴയില്‍ മത്സരിയ്ക്കുമെന്ന് കേന്ദ്രമന്ത്രി പി.സി. തോമസ്.
ഫിബ്രവരി ഏഴ് ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കിയത് എന്തിന് എന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയായിരിക്കും തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി-മധുര ബൈപ്പാസ് നിര്‍മ്മാണത്തിന് എട്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications