കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്കീരന്റെ അനുയായി പിടിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്നാട്ടിലെ നക്കീരന്‍ വാരികയുടെ എഡിറ്റര്‍ ഗോപാലിന്റെ അടുത്ത അനുയായിയായ പത്രപ്രവര്‍ത്തകന്‍ ശിവസുബ്രഹ്മണ്യന്‍ പൊലീസ് പിടിയിലായി. ഫിബ്രവരി ഏഴ് ശനിയാഴ്ച തമിഴ്നാട് പ്രത്യേക ദൗത്യസേനയാണ് ശിവസുബ്രഹ്മണ്യനെ അറസ്റ് ചെയ്തത്.

സേലം ജില്ലയിലെ അന്തിയൂര്‍ കോടതിയില്‍ നിന്നുള്ള അറസ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ശിവസുബ്രഹ്മണ്യത്തെ കസ്റഡിയിലെടുത്തത്. തമ്പാനൂരിലെ ചൈത്രം ഹോട്ടലില്‍ നിന്നാണ് ശിവസുബ്രഹ്മണ്യത്തെ അറസ്റ് ചെയ്തത്. എന്നാല്‍ ഹോട്ടലിലുണ്ടായിരുന്ന ശിവസുബ്രഹ്മണ്യത്തിന്റെ ഭാര്യ തന്റെ ഭര്‍ത്താവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി കേരളാ പൊലീസിന് പരാതി നല്കി. ഇതിനെ തുടര്‍ന്ന് തമിഴ്നാട് പ്രത്യേക ദൗത്യസേനയുടെ വാഹനം കേരളാ പൊലീസ് അമരവിള ചെക്പോസ്റില്‍ തടഞ്ഞു.

എന്നാല്‍ പിന്നീട് അറസ്റിന്റെ വിശദാംശങ്ങള്‍ തമിഴ്നാട് പൊലീസ് കാണിച്ചതിനെ തുടര്‍ന്ന് കേരളപൊലീസ് ശിവസുബ്രഹ്മണ്യത്തെ കൊണ്ടുപോകാന്‍ അനുവദിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X