കൃഷ്ണമൂര്‍ത്തി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
ദില്ലി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ടി.എസ്. കൃഷ്ണമൂര്‍ത്തി ഫിബ്രവരി എട്ട് ഞായറാഴ്ച ചുമതലയേറ്റു. കഴിഞ്ഞ ദിവസം ജെ.എം. ലിംഗ്ദോ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തി ചുമതലയേറ്റത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ഇതാദ്യമായാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസിലുള്ള ഒരാള്‍ ചുമതലയേല്ക്കുന്നത്. 2005 മെയ് വരെയാണ് കൃഷ്ണമൂര്‍ത്തിയ്ക്ക് ചുമതല.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ ഉടന്‍ പ്രഖ്യാപിയ്ക്കുമെന്ന് ചുമതലയേറ്റ ശേഷം കൃഷ്ണമൂര്‍ത്തി പറഞ്ഞു. കൃഷ്ണമൂര്‍ത്തി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായതോടെ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒഴിവിലേക്ക് എന്‍. ഗോപാലസ്വാമിയെ നിയമിച്ചു.












Click it and Unblock the Notifications