അയോധ്യയില്‍ രാമക്ഷേത്രം പണിയും: വാജ്പേയി
ഫൈസാബാദ്: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയി. ക്ഷേത്രനിര്‍മ്മാണത്തിനുള്ള തടസ്സങ്ങളെല്ലാം നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിയ്ക്കുന്ന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അയോധ്യാപ്രശ്നത്തിന് ബന്ധപ്പെട്ടവര്‍ തമ്മില്‍ ധാരണയുണ്ടാകണം. രാമക്ഷേത്ര നിര്‍മ്മാണം ഈ സര്‍ക്കാരിന് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ജോലിയാണ്. - വാജ്പേയി പറഞ്ഞു.
നിങ്ങള്‍ അഞ്ചുവര്‍ഷം കൂടി ഞങ്ങള്‍ക്ക് തരിക. ഒരു പാട് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അയോധ്യയില്‍ മനോഹരമായ ഒരു രാമക്ഷേത്രവും പണിയും. - വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications