മുരളി ബുധനാഴ്ച മന്ത്രിയാകും
തിരുവനന്തപുരം: കെ. മുരളീധരന്‍ ഫിബ്രവരി 11 ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത് സത്യവാചകം ചൊല്ലിക്കൊടുക്കും.
മന്ത്രിസഭയിലെ 21ാമത്തെ മന്ത്രിയായിരിക്കും മുരളീധരന്‍. മുരളിയ്ക്ക് മിക്കവാറും വൈദ്യുതി വകുപ്പ് നല്കുമെന്നാണ് കരുതുന്നത്. ഗവര്‍ണര്‍ ഇപ്പോള്‍ ദില്ലിയിലാണ്. അദ്ദേഹം തിങ്കളാഴ്ച മടങ്ങിയെത്തിയ ശേഷമേ സത്യപ്രതിജ്ഞ ചെയ്യുന്ന തീയതിയും സമയവും തീരുമാനിയ്ക്കൂ.
മുരളിയ്ക്ക് വൈദ്യുതി വകുപ്പ് നല്കുമ്പോള്‍ കടവൂരിന് പകരമായി ഏത് വകുപ്പ് നല്കും എന്ന് തീരുമാനമായിട്ടില്ല. മിക്കവാറും ടൂറിസം വകുപ്പ് നല്കാനാണ് സാധ്യത. പകരം തോമസ് ഫിഷറീസ് വകുപ്പിന്റെ മാത്രം മന്ത്രിയായി തുടരും.












Click it and Unblock the Notifications