അട്ടിമറിയ്ക്ക് സാധ്യത: മുരളി
തിരുവനന്തപുരം: താന്‍ ഏത് സീറ്റില്‍ നിന്നാലും അട്ടിമറിയ്ക്ക് സാധ്യതയുണ്ടെന്ന് മുരളീധരന്‍.
ഫിബ്രവരി എട്ട് ഞായറാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി. എല്ലാ പാരകളെയും നേരിടാനുള ശ്രമത്തിലാണ് താനെന്നും മുരളി വിശദീകരിച്ചു.
താന്‍ മന്ത്രിയാകുക എന്നത് കെ. കരുണാകരന്റെ ഫോര്‍മുലയല്ല. അത് എഐസിസി നിര്‍ദേശമാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനം തങ്കച്ചന് നല്കുന്നതിന് മറ്റ് ഘടകങ്ങള്‍ തടസ്സമാകരുത്. - മുരളീധരന്‍ പറഞ്ഞു.
ഭരണകക്ഷികളില്‍ വിള്ളലുണ്ടായപ്പോഴാണ് പ്രതിപക്ഷം മുതലെടുത്തത്. അതിന് സിപിഎമ്മിനെ കുറ്റപ്പെടുത്താനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications